Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cliff House

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള; ക്ലി​ഫ് ഹൗ​സി​ന് മു​ന്നി​ൽ അ​യ്യ​പ്പ ജ്യോ​തി തെ​ളി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക്ലി​ഫ് ഹൗ​സി​നു മു​ന്നി​ൽ ബി​ജെ​പി അ​യ്യ​പ്പ ജ്യോ​തി തെ​ളി​ച്ചു. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത പ്ര​തി​ഷേ​ധ​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ‌​ടു​ത്തു.

പു​ണ്യ​ക്ഷേ​ത്ര​മാ​യ ശ​ബ​രി​മ​ല​യി​ല്‍ സ്വ​ര്‍​ണം കൊ​ള്ള​യ​ടി​ച്ചി​ട്ട് ആ​റു​മാ​സം ക​ഴി​ഞ്ഞു. എ​ന്നി​ട്ടും ഈ ​കൊ​ള്ള​യ്ക്ക് പി​ന്നി​ല്‍ ആ​രാ​ണെ​ന്ന് ക​ണ്ടെ​ത്താ​ന്‍ എ​സ്‌​ഐ​ടി​ക്ക് ആ​യി​ട്ടി​ല്ലെ​ന്ന് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ പ​റ​ഞ്ഞു. ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ​തി​രി​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് ത​ന്ത്രി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ജ​ന​ങ്ങ​ളെ വി​ഡ്ഡി​യാ​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി എ​ന്ത് ത​ന്ത്രം പ​യ​റ്റി​യാ​ലും ബി​ജെ​പി അ​നു​വ​ദി​ക്കി​ല്ല. ശ​ബ​രി​മ​ല കേ​സ് സി​ബി​ഐ​യെ ഏ​ല്‍​പ്പി​ക്ക​ണ​മെ​ന്നും വി​ശ്വാ​സ സം​ര​ക്ഷ​ത്തി​നാ​യി സ​മ​രം ചെ​യ്ത​വ​രു​ടെ പേ​രി​ലെ​ടു​ത്ത ക​ള്ള​ക്കേ​സു​ക​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Up